നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പേരിൽ ജന്തർ മന്തറിൽ സിജെപിയുടെയും രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് കേന്ദ്രമന്ത്രി പദം ഒഴിയേണ്ടി വന്നത്. പ്രതിഷേധം ആഴ്ചകൾ നീണ്ടപ്പോഴും **ധർമേന്ദ്ര പ്രധാനെ** സംരക്ഷിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ആവുന്നത്ര ശ്രമിച്ചിരുന്നു.
അതിവേഗമാണ് **ധർമേന്ദ്ര പ്രധാൻ** ബിജെപിയിലെ ദേശീയ മുഖമായി വളർന്നത്. അറിയാം ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതം.
**1969 ജൂൺ 26 ന്** ഒഡീഷയിലെ താൽച്ചറിലാണ് ധർമേന്ദ്ര പ്രധാൻ ജനിച്ചത്. ഒഡീഷയിലെ വാണിവിഹാറിലെ ഉത്കൽ സർവകലാശാലയിൽനിന്നു നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
എബിവിപിയിലൂടെയാണ് ധർമേന്ദ്ര പ്രധാൻ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. താൽച്ചർ കോളജിൽ പഠിക്കുമ്പോൾ എബിവിപി പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രധാൻ **1985 ൽ** കോളജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി.
തുടർന്ന് എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും **1995 ൽ** ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. **1997 ൽ** ഒഡീഷയിൽ കോൺഗ്രസ് സർക്കാരിന് എതിരെ, ചോദ്യപേപ്പർ ചോർച്ച ആരോപിച്ച് ഭുവനേശ്വറിൽ ആയിരക്കണക്കിനു വിദ്യാർഥികളെ നയിച്ച് എബിവിപിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയ വളർച്ച വേഗത്തിലാക്കിയത്.
**1998 ലാണ്** ബിജെപിയിൽ പ്രധാൻ സജീവമാകുന്നത്. **2000 ൽ** തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രധാൻ പ്രവേശിച്ചു.
ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജയിച്ച് **2004 വരെ** നിയമസഭാംഗമായി പ്രവർത്തിച്ചു. **2001ൽ** ഒഡീഷയിലെ ബിജെപി യുവജന വിഭാഗത്തിന്റെ (ബിജെവൈഎം) പ്രസിഡന്റായും ധർമേന്ദ്ര പ്രധാൻ ചുമതല വഹിച്ചു.
ഒഡീഷയിൽനിന്നും ദേശീയതലത്തിലേക്ക് പ്രധാന്റെ വളർച്ച കണ്ണടയ്ക്കുന്ന വേഗത്തിലായിരുന്നു. **2002 ൽ** ബിജെപിയുടെ ദേശീയ സെക്രട്ടറിയായി മാറിയ പ്രധാന്റെ സംഘടനാ മികവ് ശ്രദ്ധേയമായി.
ഒട്ടേറെ സമരമുഖങ്ങളിൽ പാർട്ടിയെ പ്രധാൻ നയിച്ചു. **2004ൽ** 14ാമത് ലോക്സഭയിലേക്ക് എംപിയായി ജയിച്ചുകയറിയ പ്രധാൻ അതേവർഷം ഭാരതീയ ജനതാ യുവ മോർച്ചയുടെ (ബിജെവൈഎം) ദേശീയ പ്രസിഡന്റായി ചുമതലയേറ്റു.
ഒരേസമയം പാർലമെന്ററി രാഷ്ട്രീയത്തിലും സംഘടനാ ചുമതലയിലും പ്രധാൻ പ്രവർത്തിച്ചു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനയിലൂടെ **2017 സെപ്റ്റംബറിൽ** പ്രധാൻ പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യ വികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു.
രണ്ടാം മോദി സർക്കാരിൽ **2019 മേയ് മുതൽ 2021 ജൂലൈ വരെ** പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. **2021 ജൂലൈ മുതൽ** വിദ്യാഭ്യാസം നൈപുണ്യ വികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയിലേക്കു മാറി.
മൂന്നാം മോദി സർക്കാരിന്റെ കാലത്തും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധികാരം ഉറപ്പിച്ചു.
ഒഡീഷ രാഷ്ട്രീയത്തിൽനിന്നു ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്ന ധർമേന്ദ്ര പ്രധാന്റെ ഭാവി എന്താണെന്ന ചോദ്യമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒഡീഷയിൽ പ്രധാന പദവിയിലേക്ക് പ്രധാൻ മടങ്ങുമോ? അതോ മോദി സർക്കാരിൽ അടുത്തുതന്നെ നടക്കുന്ന പുനഃസംഘടനയിൽ വീണ്ടും പ്രധാന് സ്ഥാനം ലഭിക്കുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

