സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി പുറത്ത്.
2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് നിലവിൽ നിർണായക വഴിത്തിരിവായിരിക്കുന്നത്. വീണ ടി.
സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നാണ് ഇദ്ദേഹം മൊഴി നൽകിയിട്ടുള്ളത്. തങ്ങൾക്കുവേണ്ടി സേവനം നൽകിയിട്ടില്ലെന്ന് വീണയും മുൻപ് സമ്മതിച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വീണയ്ക്ക് പണം നൽകിയതെന്നും കർത്ത മൊഴി നൽകിയിരുന്നു. എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം കർത്തയുടെ പണം ഉപയോഗിച്ചായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഔദ്യോഗിക ഇൻവോയ്സ്കൾ ഒന്നുമില്ലാതെയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. കേസിന്റെ ഭാഗമായി ഇതുവരെ വീണയുടെ 16 പതിനാറര ലക്ഷം രൂപയാണ് ഇഡി മരവിപ്പിച്ചിട്ടുള്ളത്.
ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപിൽ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കേസിൽ കൂടുതൽ ശക്തമായ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇഡി.
ഇതിന്റെ ഭാഗമായി സ്വന്തം പേരിലും വിവിധ കമ്പനികളുടെ പേരിലും നിക്ഷേപിച്ചിരുന്ന 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ സ്വത്തുക്കൾ പൂർണ്ണമായി കണ്ടുകെട്ടിക്കൊണ്ടുള്ള ഉത്തരവ് ഇഡി പുറത്തിറക്കും.
അഡ്ജുഡിക്കേറ്റിംഗ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ച ഈ റിപ്പോർട്ട് സിപിഐഎമ്മിനെയും പിണറായി വിജയനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ ടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
മുൻപ് രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും, കൈപ്പറ്റിയ പണം എങ്ങനെ ചെലവഴിച്ചു എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

