പയ്യന്നൂർ താലൂക്കിൽ ഒന്നര വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി യോഗം എത്രയും പെട്ടെന്ന് ചേർന്നു നടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണമെന്നും കുട്ടിയുടെ പിതാവ് സൂരജ് ആവശ്യപ്പെട്ടു.
തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കുടുംബം നേരിട്ട് ചെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യ, വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവുകൾക്ക് തുന്നലിടുന്നതിനായി പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

