നീറ്റ്-യുജി പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) കർശന നടപടികളുമായി സമൂലമായ അഴിച്ചുപണി. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ 47 ഉദ്യോഗസ്ഥരെയാണ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടത്.
ഇതിൽ ഗുരുതര വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമനടടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏജൻസിയിൽ പൂർണ്ണമായ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നടപടി.
മുൻകാലങ്ങളെ അപേക്ഷിച്ച് ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴുള്ള ബാഹ്യഇടപെടലുകൾ പൂർണ്ണമായി ഒഴിവാക്കാനാണ് തീരുമാനം. ഇതിനായി ചോദ്യപേപ്പർ തയ്യാറാക്കൽ നടപടികൾ പൂർണ്ണമായും ഇന്ത്യയ്ക്കുള്ളിൽ തന്നെ സജ്ജീകരിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള സുപ്രധാന പരിഷ്കാരങ്ങളിലേക്കാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇപ്പോൾ കടന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

