പാർട്ടിയെ നവീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സമൂലമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളിലാണ് പ്രധാനമായും മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി സെക്രട്ടറി സ്ഥാനം മാറുമെന്ന വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
“പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം. അതിനായി നിങ്ങൾ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ.
ആള് മാറുന്നതല്ല, ഞാനുൾപ്പടെ എങ്ങനെ മാറണമെന്ന് ചർച്ച ചെയ്യും” എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനാ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള ചർച്ചകൾ പാർട്ടി തലത്തിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

