ന്യൂഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 24, 2026 ന് രാത്രി 11.52-നാണ് പുതിയ വിഡിയോ സന്ദേശം പുറത്തുവന്നത്. ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച സെൽഫി വിഡിയോയിലൂടെ പൊതുജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്നത് ഇതാദ്യമായാണ്.
ഈ വ്യത്യസ്തമായ നീക്കത്തിന് പിന്നിൽ ജെൻസീ യുവാക്കളോട് അവരുടെ ശൈലിയിൽത്തന്നെ ആശയവിനിമയം നടത്തുക എന്ന ലക്ഷ്യമാണെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ‘പ്രധാനമന്ത്രി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും’ എന്ന പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ‘ഫ്രണ്ട്സ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്.
ചോദ്യപ്പേപ്പർ ചോർച്ച നിസ്സാരമായ വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ തോതിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ടരമാസമായി സർക്കാർ കർശന നടപടികൾ സ്വീകരിച്ചതെന്നും കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിൽ അടച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി രാത്രി വൈകിയുള്ള പ്രസ്താവനകൾ നടത്തുമ്പോൾ പോലും ഇത്രയും വൈകിയുള്ള സമയം പ്രധാനമന്ത്രി തിരഞ്ഞെടുക്കാറില്ല. നോട്ടു നിരോധനം അടക്കമുള്ള നിർണായക ഘട്ടങ്ങളിൽ പോലും ഇതിന് മാറ്റമുണ്ടായിരുന്നു.
എന്നാൽ, യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും സജീവമായിരിക്കുന്ന സമയം കണക്കിലെടുത്താണ് രാത്രി 11.52 എന്ന സമയം ബോധപൂർവം തിരഞ്ഞെടുത്തത്. പ്രതിപക്ഷ കക്ഷികളെ നേരിട്ട് കടന്നാക്രമിക്കുന്നതിന് പകരം പൂർണമായും വിദ്യാർഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് സന്ദേശം തയ്യാറാക്കിയത്.
അതേസമയം, പ്രധാനമന്ത്രിയുടെ ഈ പുതിയ പരീക്ഷണത്തിന്മേൽ സമ്മിശ്ര പ്രതികരണങ്ങളാണ് രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. ഇതൊരു മികച്ച തന്ത്രപരമായ നീക്കമാണെന്ന് ചിലർ വിലയിരുത്തുമ്പോൾ, വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളെക്കുറിച്ച് വിഡിയോയിൽ യാതൊന്നും പരാമർശിച്ചില്ലെന്ന് മറ്റു ചിലർ വിമർശിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളിലൊന്നായ ധർമേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് പറയാൻ ഒന്നുമില്ലെങ്കിൽ കുറഞ്ഞപക്ഷം തന്റെ ക്യാമറാമാനെങ്കിലും പ്രധാനമന്ത്രി രാജിവെപ്പിക്കണമെന്ന് ആകാശ് ബാനർജി എക്സിൽ കുറിച്ചു.
എന്നാൽ, അർധരാത്രിയിൽ ഇത്തരം ഒരു സെൽഫി വിഡിയോ പുറത്തുവിടേണ്ടി വന്നത് സർക്കാരിന് മേലുള്ള സമ്മർദം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക പ്രതികരിച്ചു. ഇതിനിടയിൽ, പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങൾ പാർലമെന്റിലാണ് വ്യക്തമാക്കേണ്ടത് എന്നായിരുന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

