യുവജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനും, ആരോഗ്യകരവും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കോട്ടയം ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി ‘റൺ ഫോർ ലൈഫ്– സേ നോ ടു ഡ്രഗ്സ്’ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. പരിപാടി 25-ന് രാവിലെ 6.30-ന് കലക്ടറേറ്റിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.സനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് അദ്ദേഹം സന്നിഹിതരായവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ സന്ദേശം നൽകും.
കലക്ടറേറ്റിൽ ആരംഭിക്കുന്ന മിനി മാരത്തൺ കെകെ റോഡ് വഴി തിരുനക്കരയിൽ എത്തി, ശാസ്ത്രി റോഡ് വഴി സഞ്ചരിച്ച് ജില്ലാ കോടതി പരിസരത്ത് സമാപിക്കും. ഇതിനുശേഷം മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
കേരള ഗ്രാമീൺ ബാങ്ക്, പൊലീസ്, എക്സൈസ്, ബാർ അസോസിയേഷൻ, വിവിധ ക്ലബ്ബുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജഡ്ജിമാർ, നഗരഭാധ്യക്ഷൻ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ മാരത്തണിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.സനിൽകുമാർ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി അതിക് റഹ്മാൻ, എംഎസിടി ജഡ്ജി പ്രസൂൺ മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

