കര്‍ണാടകയിലെ കുടക് ബെട്രി നകേരി ഗ്രാമത്തിലുണ്ടായ ദാരുണമായ അപകടത്തില്‍ മലയാളി വയോധികന് മരണപ്പെട്ടു. കോഴിക്കോട് സ്വദേശിയെന്ന് കരുതുന്ന നാസിര്‍ ആണ് കര്‍ണാടകയില്‍ ദാരുണാപടത്തിൽ ജീവന് വെടിഞ്ഞത്.
മടിക്കേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നകേരി ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ കഴിഞ്ഞ ഒരു മാസമായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ചെറുപ്പകാലത്ത് തന്നെ കോഴിക്കോട് നിന്നും കുടകിലേക്ക് കുടിയേറിയതാണെന്നും തനിക്ക് മറ്റ് ബന്ധുക്കളാരും ഇല്ലെന്നുമാണ് ഇദ്ദേഹം ഒപ്പമുള്ള സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. പൊലീസിന്റെ ഔദ്യോഗിക രേഖകളിലും ഇദ്ദേഹത്തിന്റെ വിലാസം കോഴിക്കോട് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ മാസം 19-ാം തീയതിയാണ് നാസിറിന് അപകടം സംഭവിക്കുന്നത്. തോട്ടത്തില്‍ കെട്ടിയിരുന്ന കന്നുകാലികളെ അഴിക്കുന്നതിനിടെ മൃഗങ്ങള്‍ പെട്ടെന്ന് ഓടുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലില്‍ കയര്‍ കുരുങ്ങുകയും നിലത്തുകൂടി വലിഞ്ഞിഴക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ വീരാജ്പേട്ട് ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മടിക്കേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വിരാജ്പേട്ട
പോലീസ് അധികൃതര്‍ ഇപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

