ഡൽഹിയിലെ ജന്തർമന്തറിൽ തുടരുന്ന പ്രതിഷേധ വേദിയിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. സന്ദർശനം നടത്തി.
സി.ജെ.പി. പ്രതിഷേധ വേദിയാണ് അദ്ദേഹം സന്ദർശിച്ചത്.
എന്നാൽ തന്റെ ഐക്യദാർഢ്യം സി.ജെ.പിക്കല്ല, മറിച്ച് വിദ്യാർത്ഥികൾക്കാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സി.ജെ.പിക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ കോൺഗ്രസിന് ഏകപക്ഷീയമായി തീരുമാനിക്കാൻ സാധിക്കില്ലെന്നും, ഇക്കാര്യത്തിൽ മറ്റ് നേതാക്കളുമായി കൂടിയാലോചനകൾ ആവശ്യമാണെന്നും കെ. സുധാകരൻ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് താൻ ഈ പ്രതിഷേധ വേദി സന്ദർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
സഭകളിൽ പ്രതിപക്ഷ എം.പി.മാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

