കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്.
വ്യാഴാഴ്ച (23) പുലർച്ചെ അഞ്ചരയോടെയാണ് താഴെ കൂടരഞ്ഞിയിൽ ഈ ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽപെട്ട
ബൈക്കിൽ അഭിജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുധീഷിന് (19) ഗുരുതരമായി പരുക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്കും, എതിർദിശയിൽ അതായത് മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് പരസ്പരം ഇടിച്ചത്. അപകടത്തെ തുടർന്ന് മരിച്ച അഭിജിത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

