ന്യൂഡൽഹി: രാജ്യത്ത് വലിയ ചർച്ചയായ ചോദ്യച്ചോർച്ച വിവാദത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തത്.
‘നത്തിങ് ഈസ് മോർ ഇംപോർട്ടന്റ് ദാൻ ദ് വെൽഫയർ ഓഫ് ദ് യൂത്ത്’ എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. അതായത് മറ്റെന്തിനേക്കാളും പ്രാധാന്യം യുവാക്കളുടെ ക്ഷേമത്തിനാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ വാക്കുകളാണ് ദീപ്കെ വിമർശനത്തിന് വിധേയമാക്കിയത്. തന്റെ എക്സ് അക്കൗണ്ടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രം നൽകി അതിന് താഴെ ‘ഹായ്.
എന്റെ പേര് നത്തിങ്’ എന്നാണ് ദീപ്കെ കുറിച്ചത്. കൂടാതെ, പ്രധാനമന്ത്രിയുടെ പോസ്റ്റും അദ്ദേഹം തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
സിജെപി ജന്തർ മന്തറിൽ നടത്തുന്ന സമരം ശക്തമായതിന് പിന്നാലെയാണ് നീറ്റ് വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കർശനമായ ശിക്ഷ നടപ്പിലാക്കാനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നും മോദി പറഞ്ഞിരുന്നു.
എന്നാൽ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നാണ് സിജെപിയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

