‘എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ് എന്റെ ഏട്ടനെ’ | Crime News | Palayam Murder | Kerala News | Latets News | Manorama Online News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
കോഴിക്കോട് ∙ ‘‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട… അവൻ കിട്ടാതെ കൊലപ്പെടുത്തിയതാണ്… എന്റെ ഏട്ടന്റെ ഫോൺ കട്ടിലിൽ ഉള്ളിൽ ഒളിപ്പിക്കാൻ അവന് മാനസികരോഗം ഉണ്ടായിട്ടില്ലല്ലോ?.. അവൻ ധരിച്ച വസ്ത്രം കത്തിക്കാൻ അവന് ഒരു രോഗവും ഉണ്ടായിട്ടില്ലല്ലോ.
അത് അഭിനയമാണ്. അഭിനയത്തിനാണ് പൊലീസും നിങ്ങളും രോഗം എന്ന് പറഞ്ഞു തള്ളുന്നത്.” കഴിഞ്ഞ ദിവസം പാളയത്ത് വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് പിടിയിലായത് ബന്ധുവാണെന്നറിഞ്ഞതിൽ പ്രതികരിക്കുകയായിരുന്നു ബിജുവിന്റെ സഹോദരി ബിന്ദു.
ലഹരി ഉപയോഗിക്കുന്നവനാണ് പ്രതി.
What you should read next
‘‘ഇവനെ പിടിച്ചു ചോദ്യം ചെയ്താൽ അറിയാം ഇവന്റെ പിറകിൽ ഇനി എത്ര ആളുണ്ട്? എത്ര ആളുകൾ എന്റെ ഏട്ടനെ കൊല്ലാൻ വന്നു എന്നത്.
ഇവൻ വേറെയും പേരെ കരുതി വെച്ചിട്ടുണ്ട്. എന്റെ ഏട്ടനെ ആദ്യം ചെയ്താലേ ബാക്കിയുള്ളവരേ ചെയ്യാൻ പറ്റുുള്ളൂ.
കുറച്ചു ദിവസം മുൻപ് ഇവന്റെ വീടിന്റെ സമീപത്തുള്ള ഒരാളെ അടിച്ചിട്ടുണ്ടായിരുന്നു. പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയി.
അതിന്റെ ദേഷ്യം ഉണ്ടായിരുന്നു’’. വീട്ടിലെ സാഹചര്യം മനസ്സിലാക്കിയാണ് പ്രതി എത്തിയതെന്ന് അവർ പറഞ്ഞു.
അച്ഛൻ സ്ഥലത്തില്ലായിരുന്നു. സാഹചര്യം മനസ്സിലാക്കി ദിവസം നോക്കി അവൻ തകർത്തതാണ്.
അവന്റെ പിന്നിലെ ബാക്കിയുള്ളവരെയൊക്കെ കൊണ്ടുവരണം. ലഹരി മാഫിയ കഥ എനിക്ക് അറിയില്ല.
പക്ഷേ ഇവന്റെ പിന്നിൽ ഇനിയും ആൾക്കാരുണ്ട്. അവരെ പൊലീസ് കണ്ടെത്തണമെന്നും സഹോദരി ആവശ്യപ്പെട്ടു.
What you should read next
പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെയാണ് ബന്ധു അറസ്റ്റിലായത്. പുതിയ കോവിലകം പറമ്പിൽ ബിജുവിനെ(38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കുളങ്ങരപ്പീടിക പോത്തഞ്ചേരി തെക്കിനിയേടത്ത് മീത്തൽ ദീപക് (21) ആണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ മുറിവുകളിൽ നിന്ന് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. പശുവിന്റെ പാൽ കറക്കാനായി ബിജുവിനെ രാവിലെ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിക്ക് പുറത്ത് കുറ്റിയിട്ട
നിലയിൽ കണ്ടത്. പുറത്തുപോയി കാണുമെന്നു കരുതിയെങ്കിലും കുറച്ചുസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ബിജുവിനെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary:
mo-news-common-latestnews mo-news-common-kozhikodenews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 4ptmtbm7fk2mcrtjsqritcehm3 mo-health-death mo-news-common-keralanews mo-crime-crime-news
…

