വല്യയന്തി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ 76-ാമത് ഇടവക പെരുന്നാളിനും പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനങ്ങൾക്കും ഉജ്ജ്വല തുടക്കം കുറിച്ചു. പത്തനംതിട്ട
ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിക്ക് നൽകിയ സ്വീകരണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും, ഇടവകയിൽ സേവനമനുഷ്ഠിച്ച സിസ്റ്റേഴ്സുമാരെ ആദരിക്കുകയും ചെയ്തു.
ഇടവക ഡയറക്ടറിയുടെ പ്രകാശനത്തിന് ശേഷം പെരുന്നാൾ കൊടിയേറ്റവും ഭക്തിനിർഭരമായി നടന്നു. പെരുന്നാളിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ പ്രത്യേക കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ജൂലൈ 21, 22 തീയതികളിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം മുൻ വികാരിമാരെ ആദരിക്കുന്ന ചടങ്ങുകളും ധ്യാനപ്രസംഗങ്ങളും നടക്കും. ജൂലൈ 23-ന് ഇടവകാംഗങ്ങളുടെ കുടുംബസംഗമം നടക്കും.
ജൂലൈ 24-ന് രാവിലെ പിതൃസ്മരണയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. വൈകുന്നേരം പെരുന്നാൾ സന്ദേശവും ആഘോഷപൂർവമായ തിരുനാൾ റാസയും നടക്കും.
ജൂലൈ 25-ന് എക്യൂമെനിക്കൽ സംഗമവും ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ സമാപന ദിവസമായ ജൂലൈ 26-ന് രാവിലെ പത്തനംതിട്ട
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തുടർന്ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ വിവിധ ആദരിക്കൽ ചടങ്ങുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണ പരിപാടി, ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം, പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം എന്നിവ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

