പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ നേതാക്കൾ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് സമവായ നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്ത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾക്കായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ ഡൽഹി പോലീസ് നടത്തിയ അനുനയ ചർച്ചകൾക്ക് വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്നാണ് കേന്ദ്രമന്ത്രി നേരിട്ടെത്തി ചർച്ചകൾക്ക് തുടക്കമിട്ടത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയോടൊപ്പം സ്ഥലത്തുണ്ട്. കൂടാതെ, ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

