കൽപറ്റയിൽ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഞ്ചസാരയുടെ മൊത്തവില കിലോയ്ക്ക് 50 രൂപയും, ഒരു മുട്ടയുടെ മൊത്തവില 7.50 രൂപയുമായി ഉയർന്നതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്.
ഇതിനകം തന്നെ പാചക വാതക വിലവർധനവ് മൂലം ബുദ്ധിമുട്ടിലായ വ്യവസായികൾക്ക് ഈ വിലക്കയറ്റം ഇരട്ടിപ്രഹരമായി മാറി. കേക്ക്, ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങിയ ബേക്കറി പലഹാരങ്ങളുടെ ഉൽപാദനത്തിന് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് പഞ്ചസാരയും മുട്ടയുമാണ്.
കഴിഞ്ഞയാഴ്ച 44 രൂപയുണ്ടായിരുന്ന പഞ്ചസാര വിലയാണ് ഒറ്റയടിക്ക് 6 രൂപ വർധിച്ചത്. ഉൽപാദനച്ചെലവ് ക്രമാതീതമായി വർധിച്ചതോടെ, അനിവാര്യമായ സാഹചര്യത്തിൽ പലഹാരങ്ങളുടെ വിൽപനവില വർധിപ്പിക്കേണ്ടി വരുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
ഇത് ജന്മദിന ആഘോഷങ്ങൾ അടക്കമുള്ള ചടങ്ങുകളിൽ കേക്കുകളും മധുരപലഹാരങ്ങളും വാങ്ങുന്ന സാധാരണക്കാരായ ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കും. പഞ്ചസാര വില വർധനയ്ക്ക് കാരണം
എഥനോൾ ഉൽപാദനമാണ് പഞ്ചസാരയുടെ വില ഉയരാൻ പ്രധാന കാരണമായി മൊത്ത വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രസർക്കാർ നയപ്രകാരം ഇ20 പെട്രോളിനായി ആഭ്യന്തരമായി എഥനോൾ ഉൽപാദിപ്പിക്കേണ്ടതുണ്ട്. പഞ്ചസാര നിർമ്മാണത്തിനും എഥനോൾ ഉൽപാദനത്തിനും ഒരേ അസംസ്കൃത വസ്തുവായ കരിമ്പ് ഉപയോഗിക്കുന്നതാണ് വിപണിയിൽ ദൗർലഭ്യം സൃഷ്ടിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെ കരിമ്പ് വിളവെടുപ്പ് കാലമല്ല എന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. മുട്ട
വില ഉയരാൻ കാരണം
കോഴിത്തീറ്റയുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് മുട്ട വില കൂടാൻ കാരണം.
50 കിലോ വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയുടെ വിലയിൽ 500 രൂപയുടെ വർധനവാണുണ്ടായത്; നിലവിൽ ഇതിന് 2300 രൂപ നൽകണം. ഇതോടൊപ്പം തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള മുട്ട
വരവ് കുറഞ്ഞതും വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. നാടൻ മുട്ടയുടെ വില വിപണിയിൽ 10 രൂപയായി ഉയർന്നു.
ഹോട്ടലുകളിൽ ഓംലെറ്റിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഡബിൾ ഓംലെറ്റിനായി 40 രൂപ വരെ ഈടാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

