ആറന്മുളയിലെത്തുന്ന തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും വള്ളസദ്യയുടെ രുചി ആസ്വദിക്കാൻ പുതിയ അവസരം. വഴിപാട് നേരുന്ന ഭക്തരും കരക്കാരും മാത്രം പങ്കെടുക്കുന്ന വള്ളസദ്യയിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് പള്ളിയോട
സേവാസംഘം പുതിയ സംവിധാനമൊരുക്കിയത്. ക്ഷേത്രത്തിന് സമീപമുള്ള തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ പ്രത്യേക പാസ് മുഖേന വള്ളസദ്യയിൽ പങ്കുചേരാൻ സാധിക്കും.
പ്രത്യേക സൗകര്യങ്ങൾ
പ്രതിദിനം 360 പേർക്കാണ് സദ്യ ഒരുക്കുന്നത്. ഇതിൽ 250 പേർക്ക് ഓൺലൈനായും 110 പേർക്ക് നേരിട്ടും ബുക്കിങ് നടത്താവുന്നതാണ്.
300 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ള ഫീസ്. വള്ളസദ്യയുടെ ഭാഗമായുള്ള ചടങ്ങുകൾ കണ്ടതിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് സദ്യ വിളമ്പുക.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ സൗകര്യാർഥമാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 16 വരെ ആകെ 55 ദിവസങ്ങളിലായി ഈ സൗകര്യം ലഭ്യമായിരിക്കും.
ഉദ്ഘാടനം
തെക്കേടത്ത് ഇല്ലം സദ്യാലയത്തിലെ ഈ വർഷത്തെ പ്രവർത്തനം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിന്മേൽ, സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ബി.കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, പാർഥസാരഥി ആർ.പിള്ള, മോഹൻ ജി.നായർ, ഹരീഷ് കുമാർ മാലക്കര, ബാലൻ ചിറയിറമ്പ്, പ്രദീപ്കുമാർ മാരാമൺ, സുധീർകുമാർ ഇടയാറന്മുള എന്നിവർ പങ്കെടുത്തു. ബുക്കിങ്ങിനായി 9497335039 എന്ന നമ്പറിലോ aranmula boatrace.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

