പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി തടസ്സം നേരിട്ടതിനെത്തുടർന്ന്, മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് തുന്നിക്കെട്ടിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രികളിൽ വൈദ്യുതി തടസ്സം നേരിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മന്ത്രി വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.
“പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം.” ആശുപത്രിയിലെ ജനറേറ്റർ സംവിധാനം പ്രവർത്തനരഹിതമായത് നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്ന വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനോട് (DHS) നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് നേരിടുന്ന വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് വൈദ്യുതി മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.
എങ്കിലും, ഇത്തരം സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ആശുപത്രികളിലെ അത്യാവശ്യ സേവനങ്ങൾ തടസ്സപ്പെടാൻ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

