തിരുവനന്തപുരം പാലോട് സിഎച്ച്സിയിൽ പരിക്കേറ്റെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. വൈദ്യുത തടസ്സത്തെത്തുടർന്ന് മൊബൈൽ ഫോണിലെ വെളിച്ചത്തിൽ മുറിവ് കെട്ടിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് വിവാദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുറിവ് ഡ്രസ്സ് ചെയ്യുന്നതിനായി വിതുര സ്വദേശിയായ രോഗി സിഎച്ച്സിയിൽ എത്തുകയായിരുന്നു.
ആശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്ന സാഹചര്യത്തിൽ, കൂടെയുണ്ടായിരുന്ന വ്യക്തിയുടെ മൊബൈൽ ഫോൺ വെളിച്ചം ഉപയോഗിച്ചാണ് മുറിവ് വെച്ചുകെട്ടിയത്. ആശുപത്രിയിൽ ജനറേറ്റർ സൗകര്യം ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തനരഹിതമാണെന്ന വിവരമാണ് പുറത്തുവരുന്നത്.
വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെ: “പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം.
ആശുപത്രിയിൽ ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.’ഇന്നത്തെ സാഹചര്യത്തിൽ പവർക്കട്ട് വേണ്ടി വന്നു.
അത് വൈദ്യുത മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കൊണ്ട് ആശുപത്രിയിലെ കാര്യങ്ങൾ മുടങ്ങാൻ പാടില്ല.
പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത്. പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ- മുരളീധരൻ ചോദിച്ചു.
അല്ലെങ്കിൽ ആശുപത്രിയിൽ ജനറേറ്റർ വാങ്ങി വെക്കണം. ഇത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.” ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായോ എന്ന് പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അടിയന്തര സാഹചര്യത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് ഭരണപരമായ വീഴ്ചയായി കണക്കാക്കുമെന്നും സർക്കാർ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

