തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച. ആശുപത്രിയിലെ 14-ാം വാർഡിൽ സൂക്ഷിച്ചിരുന്ന നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകളാണ് മോഷണം പോയത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫാർമസിയിൽനിന്ന് വാർഡുകളിലേക്ക് വിതരണത്തിനായി എത്തിച്ച മരുന്നുകളാണ് നഷ്ടപ്പെട്ടത്.
നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. നഷ്ടപ്പെട്ടവയിൽ ഉറക്കഗുളികകളും വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു.
ഇത്തരം മരുന്നുകൾ അതീവ സുരക്ഷയോടെ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ടവയാണ്. നർകോട്ടിക് വിഭാഗത്തിൽ ഉൾപ്പെടുന്നവയായതിനാൽ ഈ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.
സംഭവത്തിൽ ആശുപത്രി സെക്യൂരിറ്റി ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്.
ആശുപത്രിയിലെ മരുന്ന് മോഷണത്തെ സുരക്ഷാ വീഴ്ചയായാണ് അധികൃതർ വിലയിരുത്തുന്നത്. പ്രതിയെക്കുറിച്ചുള്ള പ്രാഥമിക സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

