
കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക്കാണ് ശനിയാഴ്ച്ച രാത്രി കെ സ് ആർ ടി സി ബസ്സിൽ ദുരനുഭവമുണ്ടായത്.ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു അധ്യാപിക. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്.
ബസില്‍ ഉണ്ടായിരുന്നയാള്‍ കടന്ന് പിടിച്ചെന്ന് അധ്യാപിക പറഞ്ഞു.താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി പറയുന്നു.
കണ്ടക്ടറുടെ സംസാരം വളരെ അധികം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ വാക്കുകൾ ആണെന്നും അദ്ധ്യാപിക വ്യക്തമാക്കി. കണ്ടക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.
അദ്ധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെ
“ഉച്ചത്തില്‍ നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ മിണ്ടാതിരുന്നു. അയാള്‍ പിറകിലെ സീറ്റില്‍ തന്നെ ഇരിക്കുകയാണ്. എനിക്ക് പേടിയാകാന്‍ തുടങ്ങി. ഞാന്‍ എന്ത് ധൈര്യത്തിലാ ചേട്ടാ ഇവിടെ ഇരിക്കുക എന്ന് ചോദിച്ചപ്പോള്‍ അയാള്‍ രണ്ട് സീറ്റിനപ്പുറം മാറിയിരുന്നു. രണ്ട് കോളേജ് പിള്ളേരാണ് തൊട്ടിപ്പുറമുള്ളത്. എന്റെ മുന്നില്‍ കണ്ടക്ടര്‍ ഇരിപ്പുണ്ട്. ഇവരൊക്കെ ഇതുമുഴുവന്‍ കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടിയില്ല.
നേരെ പോയി കണ്ടക്ടറോട് ചോദിച്ചു, ഇത്രയും സംഭവിച്ചിട്ടും ചേട്ടന് എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. അങ്ങേര് മാപ്പ് പറഞ്ഞതല്ലേ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. കുറേ കുറ്റപ്പെടുത്തി. ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് തന്നെ പറഞ്ഞു. എല്ലാവരുടെയും സമയം മെനക്കെടുത്താനെന്നൊക്കെ പറഞ്ഞ് കണ്ടക്ടര്‍ കുറ്റപ്പെടുത്തി.’- യുവതി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]