കോട്ടയത്ത് ഫിലാറ്റെലിക് ആൻഡ് സുമിസ്മാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. വിദ്യാർഥികൾക്കിടയിലും യുവതലമുറയിലും സ്റ്റാമ്പ് ശേഖരണവും നാണയ ശേഖരണവും (സ്റ്റാംപ് ആൻഡ് കോയിൻ കളക്ഷൻ) പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കർമ്മപദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.
പുതിയ തലമുറയെ ഇത്തരം ഹോബികളിലേക്ക് ആകർഷിക്കുന്നതിലൂടെ ചരിത്രപഠനവും സാംസ്കാരിക അറിവും വർധിപ്പിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സ്റ്റാമ്പ് ശേഖരണം വെറുമൊരു വിനോദത്തിനപ്പുറം അറിവിന്റെ വലിയൊരു മേഖലയാണെന്നും, ഇത് സ്കൂൾ തലം മുതൽ വിദ്യാർഥികളിൽ എത്തിക്കാൻ സൊസൈറ്റി മുൻകൈ എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

