ഇടുക്കി ജില്ലയിലെ തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട് സാധാരണക്കാരായ നിക്ഷേപകരെ പ്രതിസന്ധിയിലാക്കുന്നു. ബാങ്കിൽ നിക്ഷേപിച്ച തുക യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് പലരും ഗുരുതരമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കിഡ്നി രോഗിയായ വയോധിക തന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച 30 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെ ഇവരുടെ ഡയാലിസിസ് മുടങ്ങുന്ന അവസ്ഥയാണുള്ളത്.
സമാനമായ ദുരവസ്ഥയിലാണ് മറ്റ് പല നിക്ഷേപകരും. പപ്പടം വിറ്റ് ഉപജീവനം നടത്തുന്ന വയോധികനും, ഡോക്ടർമാരായ ദമ്പതിമാരും ഉൾപ്പെടെയുള്ളവർ നിക്ഷേപത്തുക തിരികെ ലഭിക്കാനായി മാസങ്ങളായി ബാങ്കിന്റെ പടി കയറി ഇറങ്ങുകയാണ്.
മേലെ ചിന്നാർ സ്വദേശിയായ മറിയാമ്മ മാത്യു തന്റെ ജീവിതകാലത്തെ സമ്പാദ്യമാണ് ഈ ബാങ്കിൽ നിക്ഷേപിച്ചത്. പശുക്കളെ വളർത്തിയും കൂലിപ്പണി ചെയ്തും സ്വരൂപിച്ച തുക വാർദ്ധക്യകാലത്ത് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.
എന്നാൽ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നതോടെ തങ്ങളുടെ പണം എന്നാണു ലഭിക്കുകയെന്ന ആശങ്കയിലാണ് നിക്ഷേപകർ. ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും വ്യക്തമായ മറുപടി ലഭിക്കാത്തത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

