ഖത്തർ ലോകകപ്പിൽ അർജന്റീന ഫൈനലിൽ പ്രവേശിച്ചതോടെ, നേരത്തെ നൽകിയ വാഗ്ദാനം നിറവേറ്റാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഒക്കൽ കല്ലറയ്ക്കാമല സ്വദേശിയായ വി കെ സാബു. അർജന്റീന ഫൈനലിൽ എത്തിയാൽ തന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലെത്തുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോഗ്രാം വീതം ഏത്തപ്പഴം സൗജന്യമായി നൽകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി, 130 കിലോഗ്രാം ഏത്തപ്പഴമാണ് ഇന്ന് കടയിൽ എത്തിച്ചിരിക്കുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനായ വി കെ സാബുവും സുഹൃത്തായ ഡിൻസ് ഡേവിസും ചേർന്നാണ് ഇത്തരമൊരു വേറിട്ട
തീരുമാനമെടുത്തത്. കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന കടയെയും തങ്ങളുടെ ഇഷ്ട
ടീമിനോടുള്ള ആദരസൂചകമായി അർജന്റീനയുടെ ഔദ്യോഗിക നിറങ്ങളായ നീലയും വെള്ളയും പെയിന്റടിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. ടീമിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന രീതിയിലാണ് കടയുടെ അകവും പുറവും അലങ്കരിച്ചിരിക്കുന്നത്.
ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിനിടയിൽ വി കെ സാബുവിന്റെ ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

