ആര്യങ്കാവ് വനം റേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ വനംവകുപ്പ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
മേയ് 25-ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത പാലരുവിയിൽ കഴിഞ്ഞ 53 ദിവസങ്ങൾക്കുള്ളിൽ മികച്ച വരുമാനമാണ് ലഭിച്ചത്. 18% നികുതി ഉൾപ്പെടെ 99.33 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ച ആകെ വരുമാനം.
ശരാശരി പ്രതിദിനം 1.80 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഇന്നത്തെ വരുമാനം കൂടി ചേരുമ്പോൾ മൊത്തം വരുമാനം ഒരു കോടി രൂപ കടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വരെ വിദേശികൾ ഉൾപ്പെടെ 1,06,899 പേരാണ് വെള്ളച്ചാട്ടത്തിൽ എത്തിയത്. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.
ഒരാൾക്ക് 85 രൂപയാണ് പ്രവേശന ഫീസ്. തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിൽ തിരക്ക് മൂലം കുളിക്കാൻ കഴിയാത്തവരും ഇവിടേക്ക് എത്തുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നെത്തുന്ന ചില വിനോദസഞ്ചാരികൾ പാലരുവിയിലെ വെള്ളം ശേഖരിച്ച് കൊണ്ടുപോകുന്നതും പതിവാണ്. ഇതിനിടെ, അച്ചൻകോവിൽ വനം റേഞ്ചിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്.
എന്നാൽ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോൾ മണലാർ വെള്ളച്ചാട്ടം അടച്ചിടാറുണ്ട്. ആര്യങ്കാവിൽ നിന്ന് നാല് കിലോമീറ്റർ ഉള്ളിലുള്ള വെള്ളച്ചാട്ടത്തിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല.
സഞ്ചാരികൾക്ക് പാർക്കിങ് ഗ്രൗണ്ടിൽ വാഹനം വെച്ച ശേഷം വനംവകുപ്പിന്റെയും കെഎസ്ആർടിസിയുടെയും വാഹനങ്ങളിൽ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകാം. തിരക്ക് വർധിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മൂന്ന് ബസുകൾ പ്രതിദിനം 1000 രൂപ വാടക നിരക്കിൽ സർവീസ് നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

