

കഞ്ചാവു ചെടികള്‍ പൊലീസ് സ്റ്റേഷന് റോഡില്‍ !!!; നൂറു കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡരികിൽ എക്സൈസ് സംഘം കഞ്ചാവു ചെടികള്‍ കണ്ടെത്തി; ചെടികള്‍ നട്ടുപിടിപ്പിച്ചതാകാമെന്ന നിഗമനത്തിൽ എക്സൈസ്
സ്വന്തം ലേഖകൻ
തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് സ്റ്റേഷന് റോഡില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. നൂറു കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡരികിലാണ് എക്സൈസ് സംഘം കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്.
ചാലക്കുടി പൊലീസ് സ്റ്റേഷന് റോഡിലാണ് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ 11 മണിയോടെ എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് ഫയര്‍ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സമീപത്തെ റോഡരികില്‍ നിന്ന് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ തിരക്കുള്ള റോഡരികില്‍ എങ്ങനെ കഞ്ചാവു ചെടികള്‍ വന്നു എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് അറിയിച്ചു. ആരെങ്കിലും നട്ടുപിടിപ്പിച്ചതാകാമെന്ന കണക്കു കൂട്ടലിലാണ് എക്സൈസ്. ഇന്‍സ്പെക്ടര്‍ ബിജു ദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവു ചെടികള്‍ പറിച്ചെടുത്ത് കൊണ്ടു പോയി. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]