തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ ബദലി ജീവനക്കാർക്കുള്ള വേതനം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. 2026 ജൂൺ മാസത്തെ ശമ്പളമാണ് ഇതിലൂടെ ലഭ്യമാക്കിയത്.
ആകെ 6264 ബദലി ജീവനക്കാർക്കായി 11.94 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അതേസമയം, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി ഏർപ്പെടുത്തിയ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട
വിലയിരുത്തലിൽ മികച്ച നേട്ടം കൈവരിക്കാനായെന്ന് ഗതാഗത മന്ത്രി സിപി ജോൺ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയ ശേഷം കെഎസ്ആർടിസിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 3.81 കോടി സൗജന്യ യാത്രകളാണ് നടന്നത്. നിലവിൽ ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും, ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

