മക്കൾ എത്ര വളർന്നാലും മാതാപിതാക്കളുടെ കരുതലിന് കുറവില്ലെന്ന് തെളിയിക്കുന്ന ഒരു സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരുവിലേക്ക് ആദ്യമായി താമസം മാറാനൊരുങ്ങുന്ന മകൾക്കായി സുരക്ഷിതമായ വാടകമുറി അന്വേഷിച്ചുകൊണ്ട് കൊൽക്കത്ത സ്വദേശിയായ ഒരു പിതാവ് അയച്ച സന്ദേശമാണ് ശ്രദ്ധേയമായിരിക്കുന്നത്.
കൊൽക്കത്തയിൽ നിന്നുള്ള പ്രകാശ് എന്ന പിതാവ്, സിമൃദ്ധി എന്ന യുവതിക്കാണ് ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ചത്. “ഹലോ, ഞാൻ കൊൽക്കത്തയിൽ നിന്നുള്ള പ്രകാശാണ്.
എന്റെ മകൾ ആദ്യമായി ബെംഗളൂരുവിലേക്ക് വരികയാണ്. അവൾക്ക് വാടകയ്ക്ക് ഒരു സിംഗിൾ റൂം നോക്കുകയാണ്.
നിങ്ങൾക്ക് സഹായിക്കാൻ സാധിക്കുമോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ബെംഗളൂരുവിൽ താമസിക്കുന്ന അപരിചിതയായ ഒരാളോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ഈ സന്ദേശം മകൾക്ക് സുരക്ഷിതമായ ഒരിടം ഉറപ്പാക്കാനുള്ള പിതാവിന്റെ നിസ്സഹായതയും കരുതലും വിളിച്ചോതുന്നു.
ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ജൂലൈ 16, 2026-ന് സിമൃദ്ധി തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. “Smash patriarchy all you want.
But this is how a father takes care of his daughter. P.S: A random Instagram DM I received (prolly a father who is just taking every short possible to get a place for his daughter in Bangalore).
❤️” എന്ന് അവർ കുറിച്ചു. മക്കൾ പുതിയ നഗരങ്ങളിലേക്ക് ചേക്കേറുമ്പോൾ രക്ഷിതാക്കൾക്കുണ്ടാകുന്ന സ്വാഭാവികമായ ആശങ്കയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.
അതേസമയം, സിമൃദ്ധി തന്റെ കുറിപ്പിൽ പരാമർശിച്ച ‘പാട്രിയാർക്കി’ (പിതൃമേധാവിത്വം) എന്ന വാക്കിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഒരച്ഛന്റെ മകളോടുള്ള നിഷ്കളങ്കമായ കരുതലിനെ മാത്രമായി ഇതിനെ കാണണമെന്നും, വിഷയത്തിൽ അനാവശ്യമായ സാമൂഹിക ചർച്ചകൾ ആവശ്യമില്ലെന്നും ഒരു വിഭാഗം ആളുകൾ പ്രതികരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

