ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 20-ാം തീയതി അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം സമർപ്പിച്ചു.
ഫൈനൽ മത്സരം അർധരാത്രിയിലാണ് നടക്കുന്നത് എന്നതിനാൽ, പിറ്റേദിവസം വിദ്യാർത്ഥികൾക്ക് അനുഭവപ്പെടാനിടയുള്ള ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഒഴിവാക്കാൻ അവധി അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കായിക മത്സരങ്ങളോടുള്ള കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകും.
ലഹരി മരുന്നുകൾക്കും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനുമെതിരായ ശക്തമായ പ്രതിരോധമായി കായിക മേഖലയെ മാറ്റാൻ സാധിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. വി.ഡി.സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എൻ.ഷംസുദ്ദീൻ, റോജി എം.ജോൺ, ഒ.ജെ.ജനീഷ് എന്നിവർക്കാണ് നിവേദനത്തിന്റെ പകർപ്പുകൾ കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

