പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നു. സാധാരണക്കാരുടെ ജനവാസമേഖലകളിലേക്കും സൈനിക ആക്രമണങ്ങൾ വ്യാപിച്ചതോടെ മേഖലയാകെ ആശങ്കയിലാണ്.
തെക്കൻ ഇറാനിലെ ബന്തർ ഖമീർ തുറമുഖത്തുള്ള അഞ്ച് പാലങ്ങൾ അമേരിക്കൻ സേന ബോംബിട്ടു തകർത്തു. കൂടാതെ, ഇറാൻഷർ പ്രവിശ്യയിലെ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും നടന്ന ആക്രമണത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി.
ഇതിനു മറുപടിയായി കുവൈത്തിലെ വൈദ്യുതനിലയവും ജലശുദ്ധീകരണ പ്ലാന്റും ഇറാൻ ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്.
സിറിയയിലെ തൻഫ് യുഎസ് സേനാതാവളത്തിലും ജോർദാനിലെ അമേരിക്കൻ താവളത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സിറിയയെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തുന്നത്.
ഈ ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും, യുഎസ് സേനയും സിറിയൻ അധികൃതരും ഇത് ഔദ്യോഗികമായി നിഷേധിച്ചു. അതേസമയം, ഇറാൻ തൊടുത്തുവിട്ട
മിസൈലുകൾ വെടിവച്ചിടാൻ തങ്ങൾക്ക് കഴിഞ്ഞതായി ജോർദാൻ വ്യക്തമാക്കി. കടൽമാർഗമുള്ള സംഘർഷവും തുടരുകയാണ്.
ഇറാൻ തുറമുഖത്തുനിന്നുള്ള എണ്ണക്കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തു. ഇതിനിടെ, ഒമാൻ തീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ മറ്റൊരു കപ്പൽ ആക്രമിക്കുകയും ചെയ്തു.
കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

