ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച വിബി ജി റാംജി പദ്ധതി പരിശീലന ക്യാമ്പ് സമാപിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ല തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, ജനപ്രതിനിധികളായ കല അജിത്, ഫിലിപ് അഞ്ചാനി, കവിതമോൾ, ബിഡിഒ ജി.ശ്രീകല എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പറക്കോട് ബിഡിഒ വി.സുനിത, രജീഷ് ആർ.നാഥ്, കോയിപ്പുറം ബിഡിഒ മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. ഭരണനിർവഹണത്തിലെ കാര്യക്ഷമതയും വികസന പദ്ധതികളുടെ നടത്തിപ്പും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ക്യാമ്പിൽ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

