ആലപ്പുഴയിൽ നടക്കാനിരിക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് ‘വേഴു’ എന്ന് പേര് നൽകി. വള്ളം തുഴയുന്ന വേഴാമ്പലിന്റെ ചിത്രമാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം.ലിജു ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ ഷാജി.വി.നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
സംസ്ഥാനത്തുടനീളമായി വാട്സാപ്പ് വഴി ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് ‘വേഴു’ എന്ന പേര് അന്തിമമായി തിരഞ്ഞെടുത്തത്. ഇതിൽ 30 പേർ ഒരേ പേരാണ് നിർദ്ദേശിച്ചത്.
നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയപ്പോൾ ആലപ്പുഴ കുതിരപ്പന്തി നടുവിലെപറമ്പ് സ്വദേശി എ.ആർ.ശുഐബ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയമാണ് സമ്മാനം.
സമിതിയുടെ പ്രവർത്തനം
ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പി.ആർ.റോയ്, മുൻ ഡിടിപിസി സെക്രട്ടറി സി.പ്രദീപ് എന്നിവരടങ്ങിയ സമിതിയാണ് പേര് അന്തിമമാക്കുന്നതിന് നേതൃത്വം നൽകിയത്. ചടങ്ങിൽ പങ്കെടുത്തവർ
നഗരസഭാംഗങ്ങളായ എ.എം.നൗഫൽ, ബെന്നി ജോസഫ്, ബിജി ശങ്കർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി.പ്രേംജി, ജില്ലാ ഇൻഫർമേഷൻ ഓഫിസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്.സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി.പ്രദീപ്, ഡോ.
നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, എ.കബീർ, ടി.ആർ.ആസാദ്, ജി.മനോജ് കുമാർ, കെ.നാസർ, രമേശൻ ചെമ്മാപറമ്പിൽ, നസീർ പുന്നയ്ക്കൽ, സുഭാഷ് ബാബു, പി.കെ.ബൈജു, റോയി പാലത്ര, എബി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

