പാലക്കാട് സിവിൽ നഗർ സ്വദേശിയായ എം.കൃഷ്ണൻ (75) ആണ് ദാരുണമായി മരണപ്പെട്ടത്. കെഎസ്ഇബി വരുത്തിയ വൈദ്യുതി തടസ്സത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന വയോധികന് ഓക്സിജൻ ലഭ്യമാകാതെ വന്നതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.
വൈദ്യുതി തടസ്സപ്പെട്ട സമയത്ത് ഓക്സിജൻ സംവിധാനം പ്രവർത്തിക്കാതെ വന്നതോടെ രോഗിയുടെ നില വഷളാവുകയായിരുന്നു.
ഈ സമയം സഹായത്തിനായി പാലിയെറ്റീവ് കെയർ വിഭാഗത്തിലെ നേഴ്സ് കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരിൽ നിന്ന് നിരുത്തരവാദപരമായ പ്രതികരണമാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. “കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചപ്പോൾ ഇൻവെർട്ടർ ഇല്ലേ എന്നായിരുന്നു ചോദ്യം” എന്ന് നേഴ്സ് വ്യക്തമാക്കി.
തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും പൾസ് നിരക്ക് വല്ലാതെ താഴുകയും ചെയ്തിരുന്നു. തുടർച്ചയായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം മൂലം പുലർച്ചെയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് വയോധികന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

