സംസ്ഥാന സർക്കാരിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്ത്. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പിശകുകൾ ചൂണ്ടിക്കാട്ടിയത് തെറ്റാണെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ, ആ നിലപാട് ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ നിലപാടുകളെക്കുറിച്ച് സംസാരിക്കവെ, “ഞാൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാർ അധികാരത്തിൽ എത്തിയത് കെഎസ്യു പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണെന്നും, “കെഎസ്യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ” എന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.
തനിക്കെതിരെയുള്ള അവഗണനയിൽ വേദനയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, “താൻ മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ” എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും, തന്റെ സഹപ്രവർത്തകരുടെ വികാരം പ്രതിഫലിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിലാണ് മുൻഗണനയെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

