പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ നിർണായകമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് എഫ്സിആർഎ നിയമഭേദഗതി ബില്ലാണ്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് മുൻപ് ഈ ബിൽ അവതരിപ്പിക്കുന്നത് മാറ്റിവെച്ചിരുന്നത്. പുതിയ പട്ടിക പ്രകാരം എഫ്സിആർഎ ബില്ലിന് പുറമെ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബില്ല് എന്നിവയും സമ്മേളനത്തിൽ പരിഗണനയ്ക്ക് വരും.
കൂടാതെ, ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയാനുള്ള നിയമ ഭേദഗതിയും സഭയിൽ അവതരിപ്പിക്കും. ഈ ബിൽ പാസായാൽ വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി മാറും.
വരും ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയങ്ങൾ സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

