സംസ്ഥാന സർക്കാർ തലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകി ഉത്തരവായി. വിവിധ വകുപ്പുകളിലെ മാറ്റങ്ങളും അധികച്ചുമതലകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം കയർ വകുപ്പിന്റെ അധികച്ചുമതല കൂടി വഹിക്കും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസ് ആയുഷ് വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കും.
ഡൽഹിയിലെ കേരള റസിഡന്റ് കമ്മിഷണർ പുനീത് കുമാർ സംസ്ഥാനാന്തര ജല വിഷയങ്ങളുടെ അധികച്ചുമതല നിർവഹിക്കും. എസ്.
സുഹാസ് ജലവിഭവ വകുപ്പിനൊപ്പം ഭവന വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയായും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി) മാനേജിങ് ഡയറക്ടറായും പ്രവർത്തിക്കും. എൻ.
പ്രശാന്ത് സ്പോർട്സ്, യുവജനകാര്യം, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതലയിൽ പ്രവർത്തിക്കും. ജല അതോറിറ്റി മാനേജിങ് ഡയറക്ടർ കെ.
ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടറായി സ്ഥാനമേൽക്കും. ഇദ്ദേഹത്തിന് സഹകരണ റജിസ്ട്രാറുടെ അധികച്ചുമതലയുമുണ്ട്.
നിലവിലെ സഹകരണ റജിസ്ട്രാർ എസ്. പ്രേംകൃഷ്ണൻ ജലവിഭവ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) യുടെ അധികച്ചുമതല നൽകിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.
ധർമലശ്രീ തദ്ദേശ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയാകും. സിവിൽ സപ്ലൈസ് കമ്മിഷണർ കെ.
ഹിമ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കും. ഇവർക്ക് പുറമെ, സുഫിയാൻ അഹമ്മദ് നഗരകാര്യ ഡയറക്ടറായും, പഞ്ചായത്ത് ഡയറക്ടർ അപൂർവ ത്രിപാഠി ഇൻഫർമേഷൻ കേരള മിഷൻ പ്രോജക്ട് ഡയറക്ടറായും അധിക ചുമതലകൾ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

