ഇന്റർനെറ്റ് തിരയലുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഗൂഗിൾ എഐ മോഡ് (Google AI Mode) പ്രവർത്തനം വിപുലീകരിക്കുന്നു. ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് ആപ്പുകളെ കൂടി സെർച്ചിങ് സംവിധാനവുമായി സംയോജിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇതിന്റെ ആദ്യപടിയായി കാൻവ (Canva), ഇൻസ്റ്റകാർട്ട് (Instacart), യൂട്യൂബ് മ്യൂസിക് (YouTube Music) തുടങ്ങിയ സേവനങ്ങളുമായി ഗൂഗിൾ കൈകോർത്തു. ഇനി മുതൽ ഗൂഗിൾ സെർച്ച് വഴി നേരിട്ട് ഈ ആപ്പുകളിലെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ഇത് സംബന്ധിച്ച് ഗൂഗിൾ നൽകുന്ന ഉദാഹരണം ശ്രദ്ധേയമാണ്: “Let’s say you’re planning a barbecue and using AI Mode for help with your grocery list. If you connect Instacart, you can add the ingredients straight into your Instacart shopping cart and check out with just a few taps on their app or website.” ഈ പുതിയ സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ google.com/ai എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ‘Ask Anything’ എന്ന ബാറിൽ ആവശ്യങ്ങൾ ടൈപ്പ് ചെയ്യണം.
താഴെ പറയുന്നവ പോലുള്ള നിർദേശങ്ങൾ ഇതിലൂടെ നൽകാവുന്നതാണ്:
– “Make me a grocery cart of healthy snacks and drinks for 8 adults.”
– “Create a playlist featuring the top trending Bollywood songs from the past 10 years.”
– “I’m launching a weekend pop-up vintage clothing sale. Create a flyer draft in Canva that looks retro, grainy, and uses neutral earth tones.”
നിലവിൽ അമേരിക്കയിൽ ഇംഗ്ലീഷ് ഭാഷയിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ‘Link’ ബട്ടൺ വഴി നിർദേശങ്ങൾ പാലിച്ച് കണക്ട് ചെയ്യാം.
ഭാവിയിൽ കൂടുതൽ പങ്കാളികളുമായി ചേർന്ന് കൂടുതൽ ആപ്പുകളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

