പത്തനംതിട്ട ജില്ലയിലെ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി.
അനന്ദു പ്രദീപ് (21) എന്നയാളെയാണ് പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: 2025 മെയ് മാസം മുതൽ പ്രതി തന്റെ സഹോദരന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും, പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാൾ നിരന്തരം ആവശ്യപ്പെട്ടു. ഇതിനിടെ, തന്ത്രപൂർവ്വം പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ഏഴ് ഗ്രാം സ്വർണ്ണമാല ഇയാൾ കൈക്കലാക്കി.
തുടർന്ന് 2026 മെയ് മാസത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ, കുട്ടിയുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടി സംഭവം വീട്ടുകാരോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാന്നി പെരുമ്പുഴയിൽ വെച്ച് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

