സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും സർവീസിൽ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് തൃശൂർ അമല ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഇവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ നിയമനം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്ത് അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്നാണ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ആന്റണി മണ്ണുംമേൽ വിശദീകരിച്ചു. അദ്ദേഹം പറയുന്നതിങ്ങനെ: “സമരം നടന്നിരുന്ന സമയത്ത് പലയിടങ്ങളിലേക്കും പുതിയ നിയമനങ്ങൾ നടന്നു.
പുതിയ വാർഡുകൾ അടക്കം തുറന്നാണ് സമരം ചെയ്ത നഴ്സുമാരെ പുനർ നിയമിക്കുന്നത്.” കഴിഞ്ഞ കുറെ നാളുകളായി സമരം തുടർന്നു വന്ന സാഹചര്യത്തിൽ, ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ജീവനക്കാരെ പുനർവിന്യസിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ സമരം ചെയ്ത 253 നഴ്സുമാരുടെ കാര്യത്തിലാണ് മാനേജ്മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

