പത്തനംതിട്ട ജില്ലയിലെ പുളിക്കീഴിൽ പത്തുവർഷം മുൻപ് നടന്ന പീഡനക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് ചാത്തങ്കേരി സ്വദേശിയായ ജെയിംസ് ചാക്കോ (48) ആണ് നിയമത്തിന്റെ പിടിയിലായത്.
2016 ഒക്ടോബർ 21, 22 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വൈകല്യമുള്ള പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി പ്രതി വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. നീണ്ട
അന്വേഷണത്തിനൊടുവിൽ വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നാണ് പുളിക്കീഴ് പോലീസ് പ്രതിയെ പിടികൂടിയത്. പുളിക്കീഴ് എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ നൗഫൽ, സിപിഒമാരായ അനൂപ്, സുദീപ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

