ലഡാക്ക് വിഷയത്തിലും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കെതിരെയും പ്രതിഷേധം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സമരം 19 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കുമെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ പ്രക്ഷോഭം അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണനയെന്നും” പിണറായി വിജയൻ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയെ അഴിമതിയിൽ നിന്നും ഭരണപരമായ വീഴ്ചകളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ ഈ സമരം തുടരുന്നത്. പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മൗനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ അടിച്ചമർത്താനല്ല, മറിച്ച് ആവശ്യങ്ങൾ പരിഗണിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

