2026 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അമേരിക്കന്‍ കായിക പ്രേമികള്‍ക്ക് മാത്രമല്ല, അവിടുത്തെ ബിയര്‍ വ്യവസായ മേഖലയ്ക്കും വലിയ ഉണര്‍വാണ് പകര്‍ന്നിരിക്കുന്നത്. ദീര്‍ഘകാലമായി തളര്‍ച്ച നേരിട്ടിരുന്ന അമേരിക്കന്‍ ബിയര്‍ വിപണിക്ക് ഫിഫ ലോകകപ്പിന്റെ വരവ് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറിയിരിക്കുകയാണ്.
ബിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം, മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന നഗരങ്ങളിലെ പബ്ബുകളിലും ബാറുകളിലും റെസ്റ്റോറന്റുകളിലും ബിയര്‍ വില്‍പ്പനയില്‍ 15.4 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കയിലുടനീളം ഓണ്‍-ട്രേഡ് ബിയര്‍ വില്‍പ്പനയില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേഡിയങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍
പാക്കേജ്ഡ് ബിയറുകളുടെ ഡിമാന്‍ഡ് 19.2 ശതമാനമായി ഉയര്‍ന്നെങ്കിലും, ആരാധകര്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത് ടാപ്പുകളില്‍ നിന്ന് നേരിട്ട് ലഭ്യമാകുന്ന ‘ഡ്രാഫ്റ്റ് ബിയറി’നെയാണ്. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഡ്രാഫ്റ്റ് ബിയര്‍ വില്‍പ്പന 14.21 ശതമാനം വര്‍ധിച്ചു.
സ്റ്റേഡിയങ്ങളിലെ വില്‍പ്പന 22 ശതമാനമാണ് ഉയര്‍ന്നത്. സ്റ്റേഡിയങ്ങളില്‍ ഒരു ബിയറിന് 15 മുതല്‍ 20 ഡോളര്‍ വരെയാണ് (ഏകദേശം 1440 രൂപ മുതല്‍ 1920 രൂപ വരെ) വിലയെങ്കിലും, കളിയാവേശത്തില്‍ ഈ തുക നല്‍കാനും ആരാധകര്‍ ഒട്ടും മടിക്കുന്നില്ല.
വിവിധ നഗരങ്ങളിലെ സാഹചര്യം
മസാച്യുസെറ്റ്സിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചകളില്‍ 27.5 ശതമാനം വില്‍പ്പന വര്‍ധിച്ചു. പ്രത്യേകിച്ച് ബോസ്റ്റണില്‍ സ്കോട്ട്ലന്‍ഡ് ആരാധകരുടെ സാന്നിധ്യം വലിയ തിരക്കാണ് ഉണ്ടാക്കിയത്.
ഇതിനെത്തുടര്‍ന്ന് ‘സാം ആഡംസ് ഡൗണ്ടൗണ് ടാപ്പ്റൂം’ പോലുള്ള ഇടങ്ങളില്‍ ബിയര്‍ സ്റ്റോക്കുകള്‍ അടിയന്തരമായി വര്‍ധിപ്പിക്കേണ്ടി വന്നു. കാലിഫോര്‍ണിയയില്‍ ഓണ്‍-ട്രേഡ് ബിയര്‍ വില്‍പ്പന 17.9 ശതമാനം ഉയര്‍ന്നു.
ഫിലാഡല്‍ഫിയയില്‍ മാത്രം 2,90,000-ത്തിലധികം ബിയറുകളാണ് ആരാധകര്‍ ഇതിനോടകം ഉപയോഗിച്ചത്. മത്സരങ്ങള്‍ നേരിട്ട് നടക്കാത്ത പ്രദേശങ്ങളില്‍ പോലും സ്പോര്‍ട്സ് ബാറുകളിലെ ഒത്തുചേരലുകള്‍ കാരണം പാനീയ വില്‍പ്പനയില്‍ 1 മുതല്‍ 3 ശതമാനം വരെ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
വരും ദിവസങ്ങളിലെ മത്സരങ്ങള്‍ അമേരിക്കന്‍ ബിയര്‍ വിപണിക്ക് വന്‍ നേട്ടം സമ്മാനിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

