വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരിക്കൈമാറ്റ വിവാദങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ വിഴിഞ്ഞം പദ്ധതിയെ തടസ്സപ്പെടുത്തുന്ന നിലപാടുകൾ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയം കേവലം ഒരു ബിസിനസ് തർക്കമായി മാത്രമേ കാണാവൂ എന്നും, ഇതിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ വികസനത്തിന് ഗുണകരമല്ലെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. “വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത്” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, വിഴിഞ്ഞം ഒരു വൻകിട
ബിസിനസ് സംരംഭമാണെന്നും, ഇത് യാഥാർത്ഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളും തൊഴിലവസരങ്ങളും വലിയ തോതിൽ വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തുഞെരിച്ച് കൊല്ലരുതെന്നാണ് വെള്ളാപ്പള്ളി നടേശൻ ഓർമിപ്പിക്കുന്നത്.” അതേസമയം, വിഴിഞ്ഞം വിഷയത്തിൽ വിവാദങ്ങൾ ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ച ഇ.പി.
ജയരാജനെ അദ്ദേഹം പ്രശംസിച്ചു. ഇത് പക്വതയുള്ള നിലപാടാണെന്ന് അദ്ദേഹം വിലയിരുത്തി.
ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്താനും പരാതികൾ പരിശോധിക്കാനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷം ക്രിയാത്മകമായ പിന്തുണയാണ് നൽകേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

