തിരുവനന്തപുരത്ത് നടന്ന മിഷന് സമുദ്ര മാരിടൈം കോണ്‍ക്ലേവിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത് അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്നാണ്. പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ വൈകുന്നേരം ഏഴ് മണിയോടെയാണ് മൈക്കും മറ്റ് സംവിധാനങ്ങളും നിലച്ചത്.
വേദിയിലുണ്ടായിരുന്ന സംഘാടകർ പരിഭ്രാന്തരായി എഴുന്നേറ്റെങ്കിലും, ഇരിക്കാൻ മുഖ്യമന്ത്രി ആംഗ്യത്തിലൂടെ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഏകദേശം അഞ്ച് മിനിറ്റോളം വേദിയിൽ കാത്തുനിന്ന അദ്ദേഹം, ജനറേറ്റർ സംവിധാനം വഴി വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് പ്രസംഗം തുടർന്നത്.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ട ശേഷം സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: “സംഘാടകർക്ക് ടെൻഷനാവും.
ടെൻഷനാവാതെ അവിടെ ഇരിക്കാനാ ഞാൻ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ കേറി നമ്മൾ ഓടിയിട്ട് കാര്യമില്ല.
വണ്ടി നിർത്തുമ്പോഴേ നമുക്ക് ഇറങ്ങാൻ പറ്റൂ. കറന്റ് വന്നാലേ സംസാരിക്കാൻ പറ്റുകയുള്ളൂ.
വെറുതെ ടെൻഷനായിട്ട് കാര്യമില്ല” സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി സണ്ണി ജോസഫ് വിശദീകരണം നൽകി. വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർദ്ധനവും ആഭ്യന്തര ഉൽപാദനത്തിലെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി മടക്കി നൽകേണ്ടി വന്നതും സാഹചര്യം സങ്കീർണ്ണമാക്കി. എസി, അലങ്കാര വിളക്കുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് കെഎസ്ഇബി നൽകുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രികാലങ്ങളിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. പീക്ക് സമയങ്ങളിലായിരിക്കും നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുക.
എൽനിനോ പ്രതിഭാസം മൂലം മഴയിലുണ്ടായ കുറവും അമിതമായ അന്തരീക്ഷ താപനിലയും വൈദ്യുതി ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, വൈദ്യുതി തടസ്സത്തെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
എ എ റഹീം എംപി മെഴുകുതിരിയുടെ ചിത്രം പങ്കുവെച്ച് പരിഹാസരൂപേണ പ്രതികരിച്ചു. “ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല.
പവര്‍കട്ടിന്റെ പുതുയുഗ നിര്‍വ്വചനം!” എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

