കോഴിക്കോട് നഗരത്തിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതി അറസ്റ്റിലായി. മാറാട് നീർമൂച്ചി സ്വദേശിയായ അലി അക്ബർ (50) ആണ് പിടിയിലായത്.
2021 മുതൽ ഇയാൾ യുവതിയെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നു. ഫോണിലൂടെയും നേരിട്ടും പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.
ഇതിന് വഴങ്ങാത്ത പക്ഷം യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും, കഴുത്തറുത്ത് കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ വ്യക്തമാക്കുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ മാറാട് വച്ച് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മുൻപും മാറാട് പൊലീസ് സ്റ്റേഷനിൽ പൊതുജന ശല്യത്തിന് കേസുകൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മാറാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശ്വിൻ നേതൃത്വം നൽകിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

