രാജ്യത്തെ സാങ്കേതികവിദ്യാ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി **സെമികണ്ടക്ടർ 2.0** പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 1.27 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിയിലൂടെ ചിപ്പ് രൂപകൽപ്പന, കൂടുതൽ അസംബ്ലിംഗ് യൂണിറ്റുകളുടെ പ്രവർത്തനം, ഗവേഷണ മേഖലയിലെ വികസനം എന്നിവ ലക്ഷ്യമിടുന്നു.
കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് കേന്ദ്ര മന്ത്രി **അശ്വിനി വൈഷ്ണവ്** വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. 1.64 ലക്ഷം കോടി രൂപ വകയിരുത്തിയ ആദ്യ ഘട്ടം അങ്ങേയറ്റം വിജയകരമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി.
ഇതോടൊപ്പം തന്നെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 62,500 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടി. ആഭ്യന്തര ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ വ്യവസായ മേഖലയിൽ നിർണായകമായ മാറ്റങ്ങൾക്കാണ് ഈ തീരുമാനങ്ങളിലൂടെ തുടക്കമാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

