ലഹരി വിപത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമാക്കി കടമ്പനാട് കെആർകെപിഎം ബിഎച്ച്എസ്എസിൽ ‘ഫിഫ ഫുട്ബോൾ ലഹരി’ എന്ന സന്ദേശമുയർത്തി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. ഫുട്ബോൾ താരങ്ങളുടെ രേഖാചിത്രം വരയ്ക്കൽ, ലൈവ് ഫുട്ബോൾ പ്രശ്നോത്തരി എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
ചിത്രകാരൻ ഡോ. ജിതേഷ്ജി ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളുടെ അതിവേഗ രേഖാചിത്രങ്ങൾ വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, കെആർകെപിഎം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളിക്കൂടം ടി.വി മാനേജിങ് ഡയറക്ടർ എൽ.സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം.അനീഷ്, ഷാലു തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

