നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദന സംഭവത്തിൽ, എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടികൾ വൈകുന്നതിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. അന്വേഷണ റിപ്പോർട്ടുകൾ ലഭിക്കുന്നതിലെ സാങ്കേതിക വശങ്ങളും നടപടിക്രമങ്ങളുമാണ് നടപടികൾക്ക് തടസ്സമാകുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകുന്നുവെന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി, നിലവിൽ റിപ്പോർട്ട് ഡിജിപിയുടെ പരിഗണനയിലാണെന്ന് അറിയിച്ചു. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഔദ്യോഗികമായി റിപ്പോർട്ട് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നടപടികളിലേക്ക് കടക്കാൻ പരിമിതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “എംആർ അജിത് കുമാറിന്റെ കേസിൽ പല കാരണം കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും.പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങൾ അല്ല.
മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞു.” മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരെ സംരക്ഷിക്കാൻ എഡിജിപിയുടെ ഓഫീസിൽ വെച്ച് കേസ് ഡയറിയിൽ കൃത്രിമം കാട്ടിയെന്നും വ്യാജരേഖകൾ ചമച്ചുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. സംഭവത്തിൽ നേരത്തെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
നിയമപരമായ വീഴ്ചകൾ ഒഴിവാക്കുന്നതിനായി ഡിജിപി ഇപ്പോൾ ഈ വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

