തൃശൂർ ജില്ലയിലെ മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്ററന്റിൽ വച്ച് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം നടന്നു. ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ചായിരുന്നു അക്രമികൾ അഴിഞ്ഞാടിയത്.
സംഭവത്തിൽ ഹോട്ടൽ ഉടമ സുഹൈബിന് (40) ഗുരുതരമായി പരിക്കേറ്റു. അക്രമികൾ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നുപോയി.
പരിക്കേറ്റ സുഹൈബിനെ ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സുഹൈബിന്റെ സുഹൃത്ത് റഷീദിനും (40) മർദ്ദനമേറ്റു.
ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, അക്രമികളെ തടയാൻ ശ്രമിച്ച ഹോട്ടലിലെ അഞ്ച് ജീവനക്കാർക്കും മർദ്ദനമേറ്റു.
പരിക്കേറ്റ ജീവനക്കാർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

