ലഹരിക്ക് എതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പദ്ധതി കേവലം 42 ദിവസം കൊണ്ട് വലിയൊരു ജനകീയ മുന്നേറ്റമായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ച് നടന്ന മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടന ചടങ്ങിലും, സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി വിരുദ്ധ കർശന നയമായ ഓപ്പറേഷൻ തൂഫാൻ ഷീൽഡ് ഉദ്ഘാടനവേദിയിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് ഈ കാമ്പയിന്റെ പ്രചാരണത്തിൽ നിർണായക പങ്കുവഹിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിർത്തി കടന്നുവരുന്ന ലഹരി മാഫിയയെ നേരിടാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ പോരെന്നും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി പിന്തുണ ഉറപ്പാക്കിയെന്നും, ഈ 16-ാം തീയതി തമിഴ്നാട് മുഖ്യമന്ത്രി സി.
ജോസഫ് വിജയിയെ നേരിൽ കാണുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 6,000-ത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്യുകയും അത്രയും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ജയിലുകൾ നിറയ്ക്കുകയല്ല മറിച്ച് ലഹരിക്ക് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 35 പ്രമുഖ ആശുപത്രികളുമായി ചേർന്ന് തൂഫാൻ കെയർ എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
ചടങ്ങിൽ കാരിത്താസ് ആശുപത്രി ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, സി.ഇ.ഒയും ഡയറക്ടറുമായ ഡോ. ബിനു കുന്നത്ത് എന്നിവർക്ക് ഓപ്പറേഷൻ തൂഫാൻ വാരിയർ ബാഡ്ജ് അണിയിച്ചു.
ജലവിഭവവകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങിൽ പ്രഭാഷണം നടത്തി.
നാട്ടകം സുരേഷ് എംഎൽഎ, സംസ്ഥാന പോലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്.
യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

