സംസ്ഥാനത്തെ ഓണവിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സർക്കാർ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യമന്ത്രിയുടെ അഭ്യർത്ഥനയും മുഖ്യമന്ത്രിയുടെ നിർദ്ദേശവും പരിഗണിച്ചാണ് ധനസഹായം ലഭ്യമാക്കിയത്.
ഇതിൽ 200 കോടി രൂപ സപ്ലൈക്കോയുടെ വിപണി പ്രവർത്തനങ്ങൾക്കും, 53 കോടി രൂപ എഎവൈ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനുമായാണ് വകയിരുത്തിയിരിക്കുന്നത്.
ഓണക്കാലത്ത് വിപണി ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്നുള്ള ഈ തുക അനുവദിച്ചത്. നേരത്തെ പുതുക്കിയ ബജറ്റിലൂടെ 315 കോടി രൂപ വകയിരുത്തിയിരുന്നതിൽ 20 കോടി രൂപ ഇതിനകം ലഭിച്ചിരുന്നു.
നിലവിൽ അനുവദിച്ച തുക ചെലവഴിച്ച ശേഷം കൂടുതൽ സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മുൻ സർക്കാരുകളൊന്നും ഇത്രയും വലിയൊരു തുക ഒറ്റഘട്ടമായി അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

